ഭക്ഷണം അപകടമാകുമ്പോള്‍

0

ഭക്ഷ്യവിഷബാധയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൂട്ടുകാര്‍ മാധ്യമങ്ങളില്‍ വായിക്കാറുണ്ടല്ലോ… ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിവിധ ക്ലാസുകളില്‍ പഠിക്കാനുമുണ്ട്. ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണ്..?

ന്മബാക്ടീരിയകള്‍: ഭക്ഷ്യ വിഷബാധയ്ക്കു കാരണമാകുന്ന പ്രധാന ബാക്ടീരിയകളിലൊന്നാണു സാല്‍മൊണെല്ല. മുട്ട, ചിക്കന്‍, പച്ചമുട്ട ചേര്‍ത്തുണ്ടാക്കുന്ന മയണൈസ് എന്നിവയില്‍ ഈ ബാക്ടീരിയ ഉണ്ടാകും. നന്നായി പാചകം ചെയ്യാതെ കഴിച്ചാല്‍ ഇവ ശരീരത്തിനകത്തെത്തും. സാല്‍മൊണെല്ല മൂലമുണ്ടാകുന്ന അണുബാധയാണ് സാല്‍മൊണെല്ലോസിസ്. സ്റ്റെഫൈലോകോക്കസ്, ലിസ്റ്റീരിയ മോണോ സൈറ്റോജന്‍സ്, ക്ലോസ്ട്രീഡിയം ബോട്ടുലിനം, വിബ്രിയോ തുടങ്ങിയ ബാക്ടീരിയകളും വില്ലന്മാരാണ്. ഷിഗെല്ല എന്നറിയപ്പെടുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന കുടല്‍രോഗമാണ് ഷിഗെല്ലോസിസ്.

· വൈറസുകള്‍: നോര്‍വാക്ക്, നോറോ, സപ്പോ, റോട്ട, ആസ്‌ട്രോ തുടങ്ങി വൈറസുകള്‍ ഭക്ഷ്യവിഷബാധയുണ്ടാക്കും.

· പാരസൈറ്റുകള്‍: അത്ര സാധാരണമല്ലെങ്കിലും ഇതു മാരകമാണ്. ടോക്‌സോപ്ലാസ്മ പോലുള്ളവ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!