പൊഴുതന ആറാംമൈല്‍ പ്രദേശത്ത് പുലി ഇറങ്ങി. പ്രദേശത്തെ സെയ്ത് എന്നയാളുടെ മേയന്‍ വിട്ട 1 വയസ്സ് പ്രായമുള്ള പശുവിനെ കഴുത്തോളം പുലി ഭക്ഷിച്ചു.ഇതിന് മുമ്പും ഇതേ സ്ഥലത്ത് പുലി പശുവിനെ കൊന്നു തിന്നിരുന്നു.തോട്ടം തൊഴിലാളികള്‍ ദിനംപ്രതി ജോലി ചെയ്യുന്ന സ്ഥലത്താണ് പലതവണയായി പുലി ഇറങ്ങുന്നത്. ജോലിക്ക് പോലും പോകാന്‍ കഴിയാതെ ഭീതിയിലാണ് പ്രദേശവാസികള്‍.പലതവണ പരാതിപ്പെട്ടെങ്കിലും അധികൃതര്‍ നടപടിയും സ്വീകരിച്ചില്ലെന്നും ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.