കാട്ടുനായയുടെ പ്രഥമ സെന്‍സസ് ഇന്ത്യയിലാദ്യമായി വയനാട് വന്യജീവി സങ്കേതത്തില്‍

0

വംശനാശ ഭീഷണി നേരിടുന്നതും മാംസഭുക്കുകളുടെ ഉന്നത ശ്രേണിയില്‍പെടുന്നതുമായ ഏഷ്യാറ്റിക് കാട്ടുനായയുടെ പ്രഥമ സെന്‍സസ് വയനാട് വന്യജീവി സങ്കേതത്തില്‍ നടത്തി. കണക്കെടുപ്പില്‍ 50-ാളം കാട്ടുനായക്കളെയാണ് കണ്ടെത്തിയത്. വൈല്‍ഡ്ലൈഫ് കസര്‍വേഷന്‍ സൊസൈറ്റി ഇന്ത്യ, നാഷണല്‍ സെന്റര്‍ ബയോളജിക്കല്‍ സയന്‍സ്, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി, യുഎസ്എയിലെ ഫ്ളോറിഡ, സ്റ്റാന്‍് ഫോര്‍ഡ് യൂണിവേഴ്സിറ്റികളുടെ സഹകരണത്തോടെയാണ് കാട്ടുനായകളുടെ സെന്‍സസ് ഇന്ത്യയിലാദ്യമായി നടത്തിയത്.

ഇന്ത്യയിലാദ്യമായി നടത്തിയ കണക്കെടുപ്പിലാണ് കാട്ടുനായയുടെ കണക്കെടുപ്പ് വയനാട് വന്യജീവി സങ്കേതത്തില്‍ നടത്തിയത്.  ഇതിലാണ് വംശ നാശ ഭീഷണി നേരുന്ന 50-ാളം കാട്ടുനായകളെ കണ്ടെത്തിയത്്. 350 ചതരുശ്ര കിലോമീറ്ററുള്ള വയനാട് വന്യജീവിസങ്കേതത്തില്‍ കാട്ടുനായ കണക്കെടുപ്പ് ആരംഭിച്ചത് 2019ലാണ്. തുടര്‍ന്ന ഇവയുടെ കാഷ്ടം ശേഖരിച്ച് അതില്‍ നിന്നും ഡിന്‍എ വേര്‍തിരിച്ച് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കണക്കെടുപ്പ് നടത്തിയത്. ഇതില്‍ നിന്നുമാണ് വംശനാശഭീഷണി നേരിടുന്ന മാംസഭുക്കായ കാട്ടുനായകളെ വയനാട് വന്യജീവിസങ്കേതത്തില്‍ കണ്ടെത്തിയത്. 100 ചതുരശ്ര കിലീമീറ്ററില്‍ 12 മുതല്‍ 14വരെ കാട്ടുനായകളെയാണ് പഠനത്തില്‍ കണ്ടെത്തിയത്. ഇതേ ചുറ്റളിവല്‍ 11 മുതല്‍ 13 വരെ കടവുകളും വയനാട് വന്യജീവിസങ്കേതത്തിലുണ്ടാണ് കണക്കുകള്‍. ഉന്നത ശ്രേണിയില്‍ പെടുന്ന ഈ രണ്ട് മാംസഭുക്കുകളും വയനാട് വന്യജീവിസങ്കേതത്തില്‍ കാണപ്പെടാന്‍ കാരണം ഇരകളുടെ ലഭ്യവും, ഏറ്റവും നല്ല ആവാസ വ്യവസ്ഥയുംകൊണ്ടാണന്നുമാണ് കണക്കെടുപ്പിന് നേതൃത്വം നല്‍കിയവര്‍ പറയുന്നത്. കൂടാതെ വനം നല്ലരീതിയില്‍് സംരക്ഷിക്കപ്പെടുന്നതും ഇവയുടെ നിലനില്‍പ്പിന് കാരണമാകുന്നുണ്ട്. ഏഷ്യാറ്റിക് കാട്ടുനായകളെ കുറിച്ച്് കൂടുതല്‍ പഠിച്ച് ഇവയെ സംരക്ഷിക്കാന്‍ പഠനവും കണക്കെടുപ്പും സഹായകമാകും എന്നപ്രതീക്ഷയാണ് സംഘത്തിനുള്ളത്. ലോകത്തുള്ള മാംസഭുക്കുകളില്‍ 23 ശതമാനവും ഇന്ത്യന്‍ കാടുകളിലാണ് അധിവസിക്കുന്നത്. അതില്‍ ഏറ്റവും വലിയ മാംസഭുക്കുകളില്‍ ഒന്നാണ് ധോള്‍ അതവാ ഏഷ്യാറ്റിക് കാട്ടുനായ. ഇവയുടെ കണക്കെടുപ്പ് ഇതുവരെ നടക്കാതിരുന്നപ്പോഴാണ് ഇവര്‍ ശാസ്ത്രീമായ രീതി അവംലബിച്ച് കാട്ടുനായകളുടെ കണക്കെടു്പ്പ് ആദ്യമായി ഇന്ത്യയില്‍ നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!