ബീവറേജ് ഔട്ലറ്റില്‍ മദ്യമില്ല ഉപഭോക്താക്കള്‍ വലയുന്നു

0

 

അമ്പലവയലിലെ ബീവറേജ് ഔട്ലറ്റില്‍ മദ്യമില്ലാത്തത് ഉപഭോക്താക്കളെ വലക്കുന്നു. മദ്യം ഇറക്കുന്നതിനുളള കൂലിയുമായി ബന്ധപെട്ട തര്‍ക്കമാണ് മദ്യവില്‍പ്പന മുടങ്ങാന്‍ കാരണം. ഒരാഴ്ചയോളമായി അമ്പലവയല്‍ ബീവറേജ് ഔട്ലറ്റിന്റെ പ്രവര്‍ത്തനം താളംതെറ്റിയതോടെ സര്‍ക്കാരിനുണ്ടായത് വലിയ നഷ്ടമാണ്.വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേര്‍ ഉപഭോക്താക്കളായെത്തുന്ന ബീവറേജ് ഔട്ലറ്റാണ് അമ്പലവയല്‍.സാധനം കിട്ടാതായതോടെ മിക്കവരും തമിഴ്നാടിന്റെ അതിര്‍ത്തിയിലുളള മദ്യശാലകളിലേക്കാണ് പോകുന്നത്. മുമ്പ് പലകാരണങ്ങളാല്‍ പൂട്ടിപ്പോയ ഔട്ലറ്റുകള്‍ വീണ്ടും തുറക്കാന്‍ ഒരുവശത്ത് സര്‍ക്കാര്‍ ശ്രമിക്കുമ്പോഴാണ് നല്ലനിലയില്‍ പ്രവര്‍ത്തിച്ച സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താളംതെറ്റിയത്.

പഴയ സ്റ്റോക്കിരിക്കുന്ന ഏതാനും ചില ബ്രാന്റുകള്‍ മാത്രമേ ഇവിടെയുളളൂ. ഏത് ബ്രാന്റ് ആവശ്യപ്പെട്ടാലും അവിടെയുളളത് തരും. അത്യാവശ്യക്കാര്‍ക്ക് വാങ്ങാം. അല്ലാത്തവര്‍ക്ക് മടങ്ങാം. ആവശ്യപ്പെടുന്ന ബ്രാന്റുകളോ ബിയറോ സ്്റ്റോക്കില്ലാത്തതിനാല്‍ ഒരാഴ്ചയായി ഇവിടുത്തെ കച്ചവടം നാലിലൊന്നായി കുറഞ്ഞു. മദ്യം ഇറക്കുന്നതിനുളള കൂലിയുടെ കാര്യത്തില്‍ ലോഡിങ് തൊഴിലാളികളും ബീവറേജസ് അധികൃതരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് മദ്യവില്‍പ്പന മുടങ്ങാന്‍ കാരണം. കൂലിത്തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും, അതേസമയം ഔട്ലറ്റിലേക്ക് വന്ന ലോഡുകള്‍ ഇറക്കിയിട്ടുണ്ടെന്നുമാണ് ലോഡിങ് തൊഴിലാളികള്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!