കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള വിവിധ ഭാഗങ്ങളിലാണ് ഡ്രൈനേജിന്റെ നിർമ്മാണവും കൈവരികളുടെ നിർമ്മാണവും നടക്കുന്നത്. നിലവിൽ കൽപ്പറ്റ പഴയ ബസ്റ്റാൻറിനു മുന്നിലെ ഡ്രൈനേജിന്റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. ദിനംപ്രതി 100 കണക്കിന് യാത്രക്കാരെത്തുന്ന സ്റ്റാൻഡിൽ പ്രവർത്തി കാരണം റോഡിൽ വച്ച് തന്നെയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ദീർഘദൂര ബസ്സുകൾക്കായി പൊരി വെയിലത്തും ഏറെ നേരം യാത്രക്കാർ കാത്തുനിൽക്കണം. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാരും ദുരിതത്തിലാണ്. സ്റ്റാൻഡിലേക്ക് കയറുന്ന ഒരു ഭാഗം കൂടി പൊളിച്ചു മാറ്റാനുണ്ട്. ഇതും ഒരേസമയത്ത് പൂർത്തീകരിച്ചാൽ വീണ്ടും ഇതേ അവസ്ഥ തുടരുമെന്നാണ് യാത്രക്കാരിൽ ചിലർ പറയുന്നത്.
സ്റ്റാൻഡിനു മുന്നിലെ ഓട്ടോറിക്ഷകൾ സ്റ്റാൻഡിനുള്ളിലാണ് ഇപ്പോൾ പാർക്ക് ചെയ്യുന്നത്. ഡ്രൈനേജിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.