ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഒന്നാമത് വയനാട് ജില്ലാ ഒളിമ്പിക് ഗെയിംസിന് ഈമാസം 7 ന് തുടക്കമാവും. ഒന്നാമത് കേരള ഒളിമ്പിക് ഗെയിംസ് 2022ന്റെ ഭാഗമായാണ് മത്സരം. കൊവിഡിന് ശേഷം തകര്‍ന്നടിഞ്ഞ കായിക മേഖലക്ക് പുത്തനുണര്‍വു നല്‍കുക എന്നതാണ് ഗെയിംസിന്റെ ലക്ഷ്യം. 24 ഇന മത്സരങ്ങള്‍ നടക്കും. 24 കായിക ഇനങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കപ്പെടുന്നത്. മുഴുവന്‍ മത്സരയിനങ്ങളും സീനിയര്‍ കാറ്റഗറിയില്‍ പുരുഷ, വനിത വിഭാഗങ്ങളാിലാണ് നടക്കുക.
മത്സരത്തിലേക്കുള്ള രജിസ്‌ട്രേഷനും സൗജന്യമാണ്. സംസ്ഥാന തലത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ 14 ജില്ലകളില്‍ നിന്നായി 10,000ല്‍ അധികം കായിക താരങ്ങളാണ് മാറ്റുരക്കുന്നത്. ഏഴിന് മാനന്തവാടി പഴശ്ശി കുടീരത്തില്‍ നിന്നും ആരംഭിക്കുന്ന ദീപശിഖാ പ്രയാണം ദ്വാരക, കെല്ലൂര്‍, പനമരം, കണിയാമ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി, മുട്ടില്‍ പഞ്ചായത്തുകളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ സമാപിക്കും.
വിവിധ കായിക മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കായിക പ്രതിഭകള്‍ ദീപശിഖയെ അനുഗമിക്കും. സമാപന സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന റോഡ്ഷോയില്‍ വിവിധ കായിക അസോസിയേഷനുകളുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെയും, സൈക്കിള്‍ റാലിയുടെയും അകമ്പടിയോടെ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ സജ്ജമാക്കിയ പ്രത്യേക വേദിയില്‍ സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ബാസ്‌കറ്റ്ബോള്‍ മത്സരങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപെടുന്ന വിവിധ കായിക മത്സരങ്ങളിലെ വിജയികള്‍ ഫെബ്രുവരി 13 മുതല്‍ 24 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കും