യാത്രയയപ്പ് നല്‍കി

0

സ്ഥലംമാറിപോകുന്ന മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ജി.പ്രമോദിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നല്‍കി.ഗോത്ര ജനവിഭാഗത്തിന്റെ ഉന്നമനത്തിന് സദാ പ്രയത്‌നിക്കുകയും അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത നിസ്വാര്‍ത്ഥനും അഴിമതിരഹിതനുമായ ജീവനക്കാരനാണ് പ്രമോദ് എന്ന് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത മാനന്തവാടി എം എല്‍ എ ഒ. ആര്‍. കേളു പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായിരുന്നു.

ബ്ലോക്ക് പഞ്ചായത്തിന്റെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കഴിഞ്ഞ 5 വര്‍ഷം മികച്ച സേവനം കാഴ്ചവെക്കുകയും അനുവദിച്ച പദ്ധതി വിഹിതം മുഴുവന്‍ വിനിയോഗിക്കുകയും ചെയ്ത ജീവനക്കാരനാണ് ജി.പ്രമോദ്.
വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി. കല്യാണി, കെ.വി വിജോള്‍, ജോയ്‌സി ഷാജു, ഡിവിഷന്‍ മെമ്പര്‍മാരായ പി.ചന്ദ്രന്‍, ഇന്ദിര പ്രേമചന്ദ്രന്‍, അബ്ദുള്‍ അസീസ്, രമ്യ താരേഷ്, ബി.എം വിമല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.കെ ജയന്‍, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്‍. അനില്‍കുമാര്‍,ട്രൈബല്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ദിലീപ്, ട്രൈബല്‍ പ്രമോട്ടര്‍ അറുമുഖന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!