‘ഡി സി സി പ്രസി: എന്‍ ഡി അപ്പച്ചനെതിരെ നടപടി സ്വീകരിക്കണം’
സ്ത്രീത്വതത്തെ അപമാനിച്ച ഡി സി സി പ്രസി. എന്‍ ഡി അപ്പച്ചനെതിരെ നടപടി സ്വീകരിക്കണമെന്ന്് എസ് എം എസ് ഡി വൈ എസ് പിക്കും പട്ടിക വര്‍ഗ്ഗ കമ്മീഷനും പരാതി നല്‍കിയതായി വെള്ളമുണ്ട, പാലിയണ, മാന്തട്ടില്‍ എം കെ വിജിത, പിതാവ് കേളു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വെള്ളമുണ്ട ബ്‌ളോക്ക്, ഡിവിഷനില്‍ പട്ടിക വര്‍ഗ്ഗ വനിതാ സംവരണ സീറ്റില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു വിജിത.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വെള്ളമുണ്ട ബ്‌ളോക്ക്, ഡിവിഷനില്‍ പട്ടിക വര്‍ഗ്ഗ വനിതാ സംവരണ സീറ്റില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു വിജിത. എന്‍ ഡി അപ്പച്ചന്‍ അടങ്ങുന്ന എഴംഗ ജില്ലാ തിരഞ്ഞെടുപ്പ് സമിതിയാണ് തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.എന്നാല്‍ തന്റെ പരാജയ കാരണത്തെ കുറിച്ച് ഡി സി സി പ്രസിഡണ്ട് തന്നെ വ്യക്തിഹത്യ നടത്തുന്ന രീതീയിലാണ് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗത്തില്‍ പ്രസംഗിച്ചത്.
ഇതിനെതിരെ കെ പി സി സി യില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അപ്പച്ചനെ ഡി സി സി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തണമെന്നും, കോണ്‍ഗ്രസ്സില്‍ നിന്നും സസ്‌പെന്റ് ചെയ്യണമെന്നും വിജിത വിതുമ്പലോടെ ആവശ്യപ്പെട്ടു.