ലൈസന്‍സ് ലഭിച്ചിട്ടും റേഷന്‍കടക്ക് നടത്താന്‍ അനുവദിക്കുന്നില്ലെന്ന് പരാതി

0

പൂതാടി വാളവയലില്‍ റേഷന്‍കടക്ക് പുതിയ ലൈസന്‍സ് ലഭിച്ചിട്ടും നടത്താന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. മാനസിക രോഗിയായ മകനുള്ള വിധവയായ തന്നെ ഒരു കൂട്ടം ആളുകള്‍ ഒറ്റപ്പെടുത്തുകയാണെന്നും വാളവയല്‍ സ്വദേശിനിയായ ജി.എസ്. ഷീജാകുമാരി കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നിസ്സഹായവസ്ഥയിലായ താനിപ്പോള്‍ ആത്മഹത്യയുടെ വക്കിലാണെന്നും ഷീജാകുമാരി.

സംസ്ഥാന സര്‍ക്കാര്‍ പുതിയ റേഷന്‍ കടക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ പലരും അപേക്ഷ സമര്‍പ്പിക്കുകയും അവസാന ലിസ്റ്റില്‍ രണ്ട് പേര്‍ ഉള്‍പ്പെടുകയും ചെയ്തു. പ്രായപരിധിയുടെ മാനദണ്ഡത്തിലാണ് തനിക്ക് എ.ആര്‍.ഡി. 109-ാം നമ്പര്‍ കടക്ക് ലൈസന്‍സ് ലഭിച്ചത്. പുതിയ കടക്കായി പഴയ കടയുടെ സമീപത്ത് ഒരു ലക്ഷത്തി ഇരുപതനായിരം രൂപ മുടക്കി കെട്ടിടം നവീകരിച്ചിരുന്നു.

വിധവയായ തനിക്ക് രണ്ട് മക്കളാണ് .മക്കളില്‍ ഒരാള്‍ അഞ്ച് വര്‍ഷമായി കണ്ണൂരില്‍ ചികിത്സയിലാണ്. മകന്റെ ചികിത്സാര്‍ത്ഥം നാട്ടില്‍ നിന്ന് താനും കുടുംബവും മാറി നിന്നിരുന്നു. ഇത് മുതലാക്കി താന്‍ ഈ നാട്ടുകാരിയല്ലന്ന് ആരോപിച്ചാണ് ഒരു കൂട്ടം ആളുകള്‍ തനിക്കെതിരെ തിരിഞ്ഞത്. പോലീസും ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തി പുതിയ സ്ഥലത്ത് കട ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും അതിന് സാധിച്ചില്ല.

Leave A Reply

Your email address will not be published.

error: Content is protected !!