ഉരുള്‍പൊട്ടല്‍ ദുരന്തം;പുനരധിവാസ മിഷന്‍ രൂപീകരിക്കണം

0

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ഒരു കുടുംബത്തിന് 50 ലക്ഷം രൂപക്ക് മുകളിലുള്ള തുക സമാശ്വാസധനം നല്‍കണമെന്നും പുനരധിവാസ മിഷന്‍ രൂപീകരിക്കണമെന്നും ഇരകള്‍ക്ക് നീതിലഭിക്കാന്‍ ട്രിബൂണല്‍ വേണമെന്നും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.പുനരധിവാസം ഔദാര്യമോ സൗമനസ്സ്യമോ സൗജന്യമോ അല്ല, ഇരകളുടെ അവകാശമാണെന്നും യോഗം അഭിപ്രായപ്പെട്ടു.വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജിയും ചേര്‍ന്ന് സംഘടിപ്പിച്ചതായിരുന്നു യോഗം.

 

Leave A Reply

Your email address will not be published.

error: Content is protected !!