ശബരിമല സംരക്ഷണ രഥയാത്ര 9 ന് മാനന്തവാടിയില്‍

0

ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും, തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര 9 ന് മാനന്തവാടിയിലെത്തും. യാത്ര വിജയിപ്പിക്കാന്‍ എല്ലാ ഒരുക്കങ്ങളും നടന്നു വരുന്നതായി ബി.ജെ.പി.ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.9 ന് വൈകീട്ട് 5 മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സ്വീകരണം നല്‍കും. 4 മണിക്ക് ജില്ലാ കവാടമായ ബോയിസ് ടൗണിലെത്തുന്ന യാത്രയെ എന്‍.ഡി.എ.നേതാക്കള്‍ സ്വീകരിക്കും. തുടര്‍ന്ന് നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ മാനന്തവാടിയിലേക്ക് സ്വീകരിക്കും. വള്ളിയൂര്‍ക്കാവ് ക്ഷേത്ര പരിസരത്ത് വെച്ച് അമ്മമാര്‍ ആരതി ഉഴിഞ്ഞ് യാത്രയെ വരവേല്‍ക്കും. മാനന്തവാടി എരുമതെരുവ് കഞ്ചികമാക്ഷി ക്ഷേത്ര പരിസരത്ത് നിന്നും കാല്‍നടയായി യാത്ര അയ്യപ്പ് ഭക്തരുടെ അകമ്പടിയോടെ സമ്മേളനവേദിയായ ഗാന്ധി പാര്‍ക്കില്‍ എത്തിചേരും യാത്ര വന്‍ വിജയകരമാക്കുമെന്നും എന്‍.ഡി.എ.യുടെ സംസ്ഥാന ദേശീയ നേതാക്കള്‍ സംസാരിക്കുമെന്നും സജി ശങ്കര്‍ പറഞ്ഞു.യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം സിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!