ഇത്തവണത്തെ പടക്കവിപണിയില്‍ താരങ്ങളായി ഡ്രോണും മാജിക് പീക്കോക്കും. വിഷുവും ഈസ്റ്ററും എത്തിയതോടെ സജീവമായ പടക്കവിപണിയിലാണ് ഡ്രോണും മാജിക്ക് പീക്കോക്കും വ്യത്യസ്തമാകുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ ഇത്തവണ ഫാന്‍സി പടക്കങ്ങള്‍ക്ക് വിലക്കുറവുമുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.ഇതിനുപുറമെ സിങ് പോപ്, ബംബര,സറ്റാര്‍ തുടങ്ങിയ ഇനങ്ങളും വിപണിയിലെ പുത്തന്‍താരങ്ങളാണ്.കര്‍ശനമായ സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയാണ് കച്ചവടസ്ഥാപനങ്ങള്‍ക്ക് പടക്കവില്‍പന അനുമതി നല്‍കിയിട്ടുള്ളത്.
ഡ്രോണ്‍ പറക്കുന്നതുപോലെ പറന്നുയര്‍ന്ന് ആകാശത്ത് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന ഇനമാണ് ഡ്രോണ്‍. പുറമെ മൈല്‍ പീലി വിടര്‍ത്തുന്നതുപോലെ വര്‍ണവിസമയം തീര്‍ക്കുന്ന മാജിക് പീക്കോക്കും, നൃത്തം മാടുന്ന സിംഗ്പോപ്പും, പമ്പരം പോലും കറങ്ങുന്ന ബംബരയും ആകാശത്ത് നക്ഷത്രവിസ്മയം തീര്‍ക്കുന്ന സ്റ്റാര്‍ റൈനും വിപണിയിലെ പുതുമക്കാരായ ചൈനീസ് പടക്കങ്ങളാണ്. കൂടാതെ 240 ഷോട്ടുകള്‍വരെ പൊട്ടുന്ന പടക്കഇനങ്ങളും ഇത്തവണയും വിപണിയിലുണ്ട്. കൂടാതെ നിലചക്രം, പൂക്കുറ്റി, കമ്പിത്തിരി തുടങ്ങിയ ഇനങ്ങളും വിപണിയില്‍ ഉണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷി്ച് വിലയിലും ഇ്ത്തവണ കുറവുണ്ടന്നാണ് കച്ചവടക്കാര്‍ പറയുന്നത്.