അടിസ്ഥാന സൗകര്യങ്ങളില്ലാതെ മഴുവന്നൂര്‍ കോളനി

0

വെള്ളമുണ്ട മഴുവന്നൂര്‍ കോളനിവാസിയായ ഗര്‍ഭിണി ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ അഭയം തേടിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ കോളനിയിലെ മറ്റ് കുടുംബങ്ങളും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതം അനുഭവിക്കുകയാണ്. വീട്,റേഷന്‍കാര്‍ഡ്, വൈദ്യുതി, വെള്ളം തുടങ്ങിയവ ലഭിക്കാതെ 36 സെന്റ് ഭൂമിയില്‍ പതിനേഴോളം കുടുംബങ്ങളാണ് നരകജീവിതം നയിക്കുന്നത്.അഞ്ച് കുടുംബങ്ങള്‍ക്ക് ഇനിയും റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടില്ല.റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയ ആറോളം കുടുംബങ്ങള്‍ താമിസിക്കുന്നത് പ്ലാസ്റ്റിക്ക് ഷെഡ്ഡുകളിലാണ്.പന്ത്രണ്ടോളം കുടുംബങ്ങള്‍ക്ക് ഉപയോഗിക്കാനായി ഒരു ശൗചാലയം മാത്രമാണുളളത്.വീട് പണിപൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വൈദ്യുതി ലഭിക്കാത്ത വീടുകളും കോളനിയിലുണ്ട്.കോളനിയിലേക്കുള്ള റോഡിനായി സ്വകാര്യ വ്യക്തി സ്ഥലം വിട്ടു നല്‍കിയെങ്കിലും ഇതുവരെ റോഡ് പണി പൂര്‍ത്തിയായിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!