സംസ്ഥാനത്ത് പുതുവര്‍ഷത്തലേന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളിലുടെ വിറ്റത് 82.26 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണ നടന്നത്. ബെവ്‌കോയുടെ പ്രാഥമിക കണക്കാണിത്.തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്‌ലെറ്റിലാണ് കൂടുതല്‍ വില്‍പ്പന നടന്നത്. ഒരു കോടി ആറു ലക്ഷത്തിന്റെ വില്‍പ്പനയാണ് തിരുവനന്തപുരത്തെ പവര്‍ ഹൗസ് ഔട്ട്‌ലെറ്റില്‍ നടന്നത്.
കണ്‍സ്യൂമര്‍ ഫെഡ് വില്‍പ്പന കേന്ദ്രങ്ങളിലൂടെയുള്ള പുതുവര്‍ഷ വില്‍പ്പനയുടെ കണക്കുകള്‍ ലഭ്യമായിട്ടില്ല.ക്രിസ്തുമസ് ദിനത്തിലും ഇത്തവണ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നത്. ക്രിസ്മസിന്റെ തലേനാള്‍ ബിവ്‌റേജസ് കോര്‍പറേഷന്‍ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 55 കോടി രൂപയായിരുന്നു.
തിരുവനന്തപുരം പവര്‍ ഹൗസ് ഔട്‌ലൈറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. ക്രിസ്മസ് ദിനത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് ഔട്‌ലറ്റ് വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റു. ക്രിസ്മസ് തലേന്ന് കണ്‍സ്യൂമര്‍ഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു. ഇതുകൂടിയാകുമ്പോള്‍ ക്രിസ്മസിന് മലയാളി കുടിച്ചത് 150.38 കോടിരൂപയുടെ മദ്യമാണ്.