സമര പ്രഖ്യാപനം നടത്തി
അന്യായമായി മൂല്യനിര്‍ണ്ണയത്തിന്റെ പേപ്പറുകള്‍ വര്‍ധിപ്പിച്ചതിനെതിരെ ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷന്‍ സമര പ്രഖ്യാപനം നടത്തി. വയനാട് കളക്ടറേറ്റിന് മുന്നില്‍ നടത്തിയ സമരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. എഫ് എച്ച് എസ് ടി എ ജില്ലാ ചെയര്‍മാന്‍ രാജന്‍ ബാബു സമരത്തില്‍ അധ്യക്ഷനായി.എച്ച് എസ്എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് പി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രന്‍ കെ വി,സജീഷ്, വാസു പി കെ, ഇ വി എബ്രഹാം, അബ്ദുല്‍ ജലീല്‍, ദിനേശ് കുമാര്‍, സിജോ കെ പൗലോസ് എന്നിവര്‍ സംസാരിച്ചു
ഹയര്‍ സെക്കന്ററി മേഖലയില്‍ ഒരു ദിവസം മൂല്യനിര്‍ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം വര്‍ഷങ്ങളായി നിലനിന്നിരുന്നതില്‍ നിന്നും ആശാസ്ത്രീയമായി വര്‍ധിപ്പിച്ചിരിക്കുന്ന നയം തീര്‍ച്ചും അപലപനീയമാണെന്നും, ഇത്തരത്തില്‍ എണ്ണം വര്‍ദ്ധിപ്പിച്ചാല്‍ ഒരു പേപ്പര്‍ നോക്കാന്‍ 7 മിനിറ്റില്‍ താഴെ മാത്രമാണ് ലഭിക്കുക ഇത് മൂല്യനിര്‍ണ്ണയത്തിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.