സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന പൊലീസ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനി ടെ വിഷയത്തില്‍ സിപിഎമ്മില്‍ ചേരിതിരിവ് രൂക്ഷമാകുന്നു. കേരള സര്‍ക്കാര്‍ കൊണ്ടു വന്ന പൊലീസ് ആക്‌ട് ഭേദഗതി റദ്ദാക്കുമെന്ന് സിപി ഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.
പൊലീസ് ആക്‌ട് ഭേദഗതിക്കെതിരെ സമൂഹ മാ ധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയരുകയും പൊതുസമൂഹത്തില്‍ നിന്നും വിമര്‍ശനം ശക്ത മാക്കുകയും ചെയ്തതിന് പിന്നാലെയാണ് പൊലീ സ് ആക്ടിനെ തള്ളിപ്പറഞ്ഞു കൊണ്ട് സിപിഎം ദേശീയ നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. ഈ ഓര്‍ഡിനന്‍സ് കൊണ്ടു വന്ന രീതി അംഗീകരിക്കു ന്നില്ല. ഈ ബില്‍ പുനപരി ശോധിക്കുമെന്ന് യെച്ചൂരി പറഞ്ഞു.
അതേസമയം പൊലീസ് നിയമത്തിനെതിരെ ബിജെപിയും ആര്‍ എസ് പിയും ഹൈക്കോടതിയെ സമീപിച്ചു. സിപിഎം അനുഭാവികളില്‍ നിന്നും ഇടത് ചിന്തകരില്‍ നിന്നും കടുത്ത വിമര്‍ശനമാണ് നിയമത്തിനെതിരെ ഉയരുന്നത്. സുനില്‍ പി ഇളയിടം, നടി പാര്‍വ്വതി തിരുവോത്ത് എന്നിവര്‍ നിയമത്തിനെതിരെ പരസ്യമായി രംഗത്ത് വന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും സീനിയര്‍ സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണും പൊലീസ് ആക്ടിനെതിര നേരത്തെ രംഗത്ത് വന്നിരുന്നു.