ജനന മരണ വിവരം കൈമാറല്‍: തീരുമാനിക്കാതെ കേരളം

0

സംസ്ഥാനങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ജനന മരണ വിവരങ്ങള്‍ കേന്ദ്രീകൃത ഡേറ്റാബേസിലേക്കു കൈമാറാനും ദേശീയ ജനസംഖ്യാ റജിസ്റ്ററും ആധാറും ബന്ധിപ്പിക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ കരട് നിയമഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് തീരുമാനിച്ചില്ല.

അധ്യാപക സംഘടനകള്‍ക്ക് ഹിതപരിശോധന; 25 ശതമാനം പിന്തുണ വേണം
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും നിലപാട് സ്വീകരിച്ചു. എന്നാല്‍, 1969 ലെ ജനനമരണ റജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്യുന്ന കാര്യത്തില്‍ സിപിഎമ്മിലോ എല്‍ഡിഎഫിലോ ചര്‍ച്ച നടന്നിട്ടില്ല. നയപരവും സാങ്കേതികവുമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ , മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനമെടുക്കും. സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നു മാത്രമാണു മന്ത്രി എം.വി.ഗോവിന്ദന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ (എന്‍പിആര്‍), വോട്ടര്‍ പട്ടിക, ആധാര്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ പുതുക്കാന്‍ ജനന, മരണ റജിസ്‌ട്രേഷനുകളുടെ ദേശീയ ഡേറ്റാബേസ് ഒരുക്കാനാണു കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ പുരോഗമിക്കുന്നത്. നിലവില്‍ സംസ്ഥാനങ്ങളാണു ജനനമരണ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ഭേദഗതി നടപ്പായാല്‍ എല്ലാ സംസ്ഥാനങ്ങളിലെയും ജനന മരണ വിവരങ്ങള്‍ കേന്ദ്രവുമായി പങ്കുവയ്ക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!