സംഗീത സല്ലാപം വാട്സ്ആപ് കൂട്ടായ്മ സംഗീതോത്സവം 2018 സംഘടിപ്പിച്ചു

0

സംഗീത സല്ലാപം വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഗീതോത്സവം 2018 സംഘടിപ്പിച്ചു.പുല്‍പ്പള്ളി ജയശ്രീ കോളേജിലാണ് പരിപാടി നടന്നത്. പുല്‍പ്പള്ളി സ്വദേശി സി.ഡി. ബാബു ഗ്രൂപ്പ് അഡ്മിനായ സംഗീതസല്ലാപം വാടസ് ആപ് കൂട്ടായ്മയാണ് സംഗീതോത്സവം-2018 സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഗായകര്‍ പരിപാടിയില്‍ പങ്കെടുത്തു.കേരളത്തിനകത്തും പുറത്തും വിദേശത്തുനിന്നുമുള്ള ആളുകള്‍ ഗ്രൂപ്പില്‍ അംഗങ്ങളാണ്. ഒരു വര്‍ഷത്തോളമായി സജീവമായുള്ള ഗ്രൂപ്പില്‍ അടുത്തിടെയാണ് എല്ലാവരും നേരിട്ട് ഒത്തുചേരണമെന്ന ആശയം ഉദിക്കുന്നത്. അംഗങ്ങളെല്ലാം ഒരുപോലെ താത്പര്യം അറിയിച്ചതോടെ സംഗീതോത്സവവും കുടുംബസംഗമവും നടത്താന്‍ അഡ്മിന്‍ തീരുമാനിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!