എകെജിയുടെ ‘സമയം’ ശരിയാക്കിയ ബത്തേരിക്കാരന്‍

0

സുല്‍ത്താന്‍ ബത്തേരി മൈതാനിക്കുന്ന് സ്വദേശിയായ പറമ്പത്ത് പ്രഭാകരന്‍നായര്‍ സമയം ശരിയാക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. പതിനേഴാം വയസില്‍ കോഴിക്കോട് നിന്നും വാച്ച് റിപ്പയറിംങ് പഠിച്ച് പല സംസ്ഥാനങ്ങളിലും ജോലിചെയ്തതിന് ശേഷമാണ് പ്രഭാകരന്‍ എണ്‍പത് കാലഘട്ടത്തില്‍ ബത്തേരിയില്‍ എത്തുന്നത്. ആദ്യം മീനങ്ങാടിയില്‍ ആറ് വര്‍ഷം ജോലിചെയ്തു. പിന്നീടാണ് ബത്തേരിയില്‍ എത്തി സ്വന്തമായി സ്ഥാപനം തുടങ്ങുന്നത്.

തുടര്‍ന്നിങ്ങോട്ട് ഇദ്ദേഹം 40 വര്‍ഷമായി വാച്ച് റിപ്പയറിംഗ് നടത്തിവരുന്നു. 72-ാം വയസ്സിലും ഈ ജോലിയില്‍ വ്യാപൃതനാണ് പി പ്രഭാകരന്‍നായര്‍. സുല്‍ത്താന്‍ ബത്തേരി നഗരസഭയ്ക്ക് സമീപമാണ് ഇദ്ദേഹത്തിന്റെ സ്ഥാപനം. തന്റെ തൊഴില്‍മേഖലയില്‍ മറക്കാനാവാത്ത സംഭവമായി അദ്ദേഹം ഓര്‍മ്മിച്ചെടുക്കുന്നത് കോഴിക്കോട് ജോലിചെയ്തിരുന്ന കാലത്ത് എകെജിയുടെ വാച്ച് നന്നാക്കിയാതിയിരുന്നു.

രാഷ്ട്രീക്കാരന്‍ കൂടിയായ ഇദ്ദേഹത്തിന്റെ ഉപജീവനമാര്‍ഗമാണ് ഈ തൊഴില്‍. ജില്ലയില്‍ തന്നെ വാച്ച് റിപ്പയറിംഗില്‍ ഇത്രയും വര്‍ഷത്തെ പരിചയമുള്ളതും ഈ മേഖലയില്‍ ഇപ്പോഴും തുടരുന്നവരില്‍ ഒരാളുമായിരിക്കും പി പ്രഭാകരന്‍ നായര്‍.

Leave A Reply

Your email address will not be published.

error: Content is protected !!