‘കയ്യേറ്റങ്ങള്‍ നീക്കംചെയ്യണം’; കോണ്‍ക്രീറ്റ് പൊളിച്ചു മാറ്റി
വെള്ളമുണ്ട ടൗണില്‍ സ്വകാര്യവ്യക്തിയുടെ ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് റോഡില്‍ നിന്നും പ്രവേശിക്കാന്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗം അധികൃതര്‍ പൊളിച്ചു മാറ്റി. കഴിഞ്ഞ ദിവസം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് റോഡിലേക്ക് കയറിയ കുറച്ച് ഭാഗങ്ങള്‍ കെട്ടിട ഉടമ തന്നെ പൊളിച്ചിരുന്നു.
എന്നാല്‍ ഇന്ന് ഉദ്യോഗസ്ഥരെത്തി ജെസിബി ഉപയോഗിച്ച് പൂര്‍ണ്ണമായും പൊളിച്ചു നീക്കുകയായിരുന്നു. ഇതുപോലുള്ള കയ്യേറ്റങ്ങള്‍ നിരവധി ഉണ്ടായിട്ടും, ഒരാളെ മാത്രം ഉന്നം വെച്ചുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
എന്നാല്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കിയാണ് പിഡബ്ല്യുഡി അധികൃതര്‍ നടപടി എടുത്തതെന്നും, ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് വഴി നിര്‍മ്മിക്കാന്‍ വേണ്ടിയുള്ള അപേക്ഷ സ്വകാര്യ വ്യക്തിയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും, പിഡബ്ല്യുഡി ഉന്നത അധികാരികള്‍ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് തുക അടച്ച് വഴി നിര്‍മ്മിക്കാമെന്നും പിഡബ്ല്യുഡി അധികൃതര്‍ വ്യക്തമാക്കി.