കെ എസ് ആര്‍ ടി സി ശമ്പള പരിഷ്‌കരണം; കരാര്‍ ഇന്ന് ഒപ്പുവയ്ക്കും

0

കെ എസ് ആര്‍ ടി സി ശമ്പള പരിഷ്‌കരണത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഗതാഗത മന്ത്രി ആന്റണി രാജു. മാനേജ്മെന്റ് തൊഴിലാളികളുമായി ഇന്ന് കരാര്‍ ഒപ്പുവയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പള പരിഷ്‌കരണത്തിന്റെ ചുവടു പിടിച്ചാണ് കെ എസ് ആര്‍ ടി സി ശമ്പള പരിഷ്‌കരണം.

പുതുക്കിയ ശമ്പള പരിഷ്‌കരണം സര്‍ക്കാര്‍ ഉത്തരവായി ഇറക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ഡിസംബറില്‍ അറിയിച്ചിരുന്നു. ജീവനക്കാര്‍ക്ക് 2022 ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം പുതിയ അനുകൂല്യവും ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കെഎസ്ആര്‍ടിസിയില്‍ മാസങ്ങളായി മുടങ്ങിയ ശമ്പള-പെന്‍ഷന്‍ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഇടത് സംഘടനകളടക്കം പണിമുടക്കിലേക്ക് നീങ്ങിയിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!