പ്രൊഫഷണല്‍ ഡിഗ്രി ഇന്‍ നേഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഒക്ടോബര്‍ 24നകം നിര്‍ദിഷ്ട ഫീസ് ഒടുക്കേണ്ടതാണ്. ഓണ്‍ലൈനായോ അല്ലെങ്കില്‍ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന ഫീപെയ്മെന്റ് സ്ലിപ്പ് ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് ഒടുക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവര്‍ അവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്മെന്റുകള്‍ക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കില്‍ അവ ഓപ്ഷന്‍ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യേണ്ടതാണ്
ഫീസ് അടയ്ക്കാത്തവര്‍ക്ക് അലോട്ട്മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകള്‍തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കപ്പെടുന്നതുമല്ല. ഫീസ് അടച്ചവര്‍ കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടതില്ല. മൂന്നാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷന്‍ പുനഃക്രമീകരണം ഒക്ടോബര്‍ 24 അഞ്ചു മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04712560363, 2560364.