വിദ്യാര്‍ത്ഥികളുടെ ചെണ്ടമേള അരങ്ങേറ്റം നടത്തി
പനമരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ചെണ്ട പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അങ്കണത്തില്‍ അരങ്ങേറ്റം നടത്തി. നന്മണ്ട വിജയന്‍ മാരാരുടെയും സൂരജ് പോരൂരിന്റെയും നേതൃത്വത്തിലായിരുന്നു ശിക്ഷണം. കുട്ടിമേളക്കാരുടെ അരങ്ങേറ്റം ഏവരുടെയും മനം കവര്‍ന്നു. അഞ്ചു മാസത്തെ പരിശീലനത്തിന് ഒടുവിലാണ് 14 ഓളം വിദ്യാര്‍ത്ഥികള്‍ ചെണ്ടമേളക്കാരായി മാറിയത്.
സ്‌കൂളിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് അരങ്ങേറ്റം നടന്നത്.ചെണ്ട മേള വിസ്മയം തീര്‍ത്തു കൊണ്ട് കുട്ടി മേളക്കാര്‍ അധ്യാപകരുടെയുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മനം കവര്‍ന്നു.
നന്മണ്ട വിജയന്‍ മാരാര്‍,പോരൂര്‍ സൂരജ് എന്നീ ഗുരുക്കന്മാരുടെ ശിക്ഷണത്തില്‍ ചെണ്ടമേളത്തിന്റെ വിവിധ ഭാഗങ്ങള്‍ വളരെ പെട്ടെന്ന് തന്നെകരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ച വെച്ചതോടെയാണ് അരങ്ങേറ്റം നടത്തിയത.് എന്തായാലും ഇനി മുതല്‍ സ്‌കൂളില്‍ നടക്കുന്ന പൊതു പരിപാടികളില്‍ കുട്ടി മേളക്കാരുടെ സാന്നിധ്യം ഉണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്.