നരകജീവിതം… മേല്‍ക്കൂര പൊളിഞ്ഞ കൂര

0

നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലൂര്‍ മാറോട് താഴേപണിയകോളനിയിലെ ശങ്കരന്റെ കുടുംബമാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ദുരിതജീവിതം നയിക്കുന്നത്. കോളനിയില്‍ മറ്റുള്ള കുടുംബങ്ങള്‍ക്ക് മഴനനയാതെ കിടക്കാന്‍ പേരിന് വീടുകളുണ്ടങ്കിലും അതുപോലും ഈ കുടുംബത്തിന് ഇല്ല. ശങ്കരനും, ഭാര്യ സുശീലയും അഞ്ചുമക്കളും അടങ്ങുന്ന കുടുംബം കഴിയുന്നത് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ കൂരയിലാണ്. ഈ കൂരയുടെ അവസ്ഥയാണങ്കിലും അതിദയനീയവുമാണ്.

മേല്‍ക്കൂരയില്‍ വിരിച്ച പ്ലാസ്റ്റിക് ഷീറ്റുകള്‍ കീറിയനിലയിലാണ്. ഇതിലാണ് ഈ കുടുംബത്തിന്റെ ജീവിതം. മഴയും വെയിലുമേറ്റ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇവര്‍ കൂരക്കുള്ളില്‍ കഴിയുന്നു. ഇവര്‍ക്ക് വീട് നിര്‍മ്മിക്കാനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്.

എന്നാല്‍ നിര്‍മ്മാണത്തിനുള്ള മറ്റുനടപടികള്‍ ഇതുവരെയും ചെയ്യാനാവാത്തതാണ് ഈ കുടുംബത്തിന്റെ ദുരിതജീവിതത്തിന് കാരണം. ഗോത്രവിഭാഗത്തില്‍പെട്ടവരുടെ ഉന്നമനത്തിനായി ഒരു വകുപ്പ് തന്നെ പ്രവര്‍ത്തിക്കുമ്പോഴാണ് ഈ കുടുംബം ദുരവസ്ഥയില്‍ കഴിയേണ്ടിവരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!