മെത്താഫിറ്റാമിനുമായി യുവാവ് പിടിയില്‍.

0

അതിമാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് പിടിയില്‍.ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കണ്ണൂര്‍ കരുവഞ്ചാല്‍ സ്വദേശി വി.എ സര്‍ഫാസ്(25) പിടിയിലായത്. ഇയാളില്‍ നിന്ന് 60.435 ഗ്രാം മെത്താഫിറ്റാമിന്‍ കണ്ടെടുത്തു.എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.കോഴിക്കോട് ടൗണും ബീച്ചും കേന്ദ്രീകരിച്ച മയക്കുമരുന്നെത്തിച്ച് വില്‍പ്പനനടത്തുന്നയാളാണ് പിടിയിലായ സര്‍ഫാസെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.ഓണത്തോട് അനുബന്ധിച്ച് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ എക്സൈസ് വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!