കാരാപ്പുഴ ഇറിഗേഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0

കാരാപ്പുഴ ഇറിഗേഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കാരാപ്പുഴ ടൂറിസം ഡെസ്റ്റിനേഷനിലേക്കുള്ള റോഡിനോടുള്ള അവഗണന ഒഴിവാക്കുക, പാര്‍ക്കിംഗ് സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക,

കൃഷി ആവശ്യത്തിനായി നിര്‍മ്മിച്ച ഡാമിന്റെ ഇടത് വലത് കനാലുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനസജ്ജമാക്കുക, കാരാപ്പുഴ – അമ്പലവയല്‍ റോഡിലെ ക്രോസ് വേ പാലം അപ്രോച്ച് റോഡ് പണി പൂര്‍ത്തീകരിക്കുക, അക്വയര്‍ ചെയ്ത ഭൂമിയിലെ കുടിയേറ്റം ഒഴിപ്പിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.

ജെഡിഎസ്‌സംസ്ഥാന വൈസ് പ്രസി. പി.കെ.ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.പി. വര്‍ക്കി, ജില്ലാ സെക്രട്ടറി കെ. വിശ്വനാഥന്‍, പഞ്ചായത്ത് ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!