സ്‌കൂള്‍ പരിസരത്ത് കാട് കയറി കിടന്ന സ്ഥലം കാട് വെട്ടി തെളിച്ച് കൃഷിയോഗ്യമാക്കിയിരിക്കുകയാണ് നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.കണിയാമ്പറ്റ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി കൃഷി വ്യാപന പദ്ധതി 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് പച്ചക്കറി കൃഷി ആരംഭിച്ചത്.കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ്കമലരാമന്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ ഇടവേളകളില്‍ വിദ്യാര്‍ത്ഥികള്‍ കൃഷി പരിപാലനവും, പഠനവും ഒന്നിച്ച്‌കൊണ്ടുപോകുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ രൂപപെടുത്തിയിരിക്കുന്നത്.പുതു തലമുറക്ക് കൃഷിയില്‍ ആഭിമുഖ്യം വളര്‍ത്തുന്നതിനും,വിഷരഹിത പച്ചക്കറികള്‍ ഉല്പ്പാദിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം .പ്രധാനാദ്ധ്യാപിക സിസ്റ്റര്‍ മിനി അബ്രാഹം,പനമരം ബ്ലോക്ക് കൃഷി അസി : ഡയറക്ടര്‍ എ.ടി വിനോയി , കൃഷി ഓഫീസര്‍ അനഘആദര്‍ശ് , മാത്യുസെബാസ്റ്റിന്‍,പി ടി എ പ്രസിഡന്റ് രാജു വാഴയില്‍ , സിസ്റ്റര്‍ ബിന്ദു , ഫിലിപ്പ്തുടങ്ങിയവര്‍ സംസാരിച്ചു.