സര്‍ഫാസി നിയമത്തില്‍ കുരുങ്ങി കര്‍ഷകര്‍ : ഗവര്‍ണറെ കാണും

0

ജില്ലയിലെ പാവപ്പെട്ടവരെയും കര്‍ഷകരെയും ദ്രോഹിക്കുന്ന സര്‍ഫാസി നിയമം രണ്ട് വര്‍ഷത്തേക്കെങ്കിലും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി വയനാട് ജില്ലാ നേതാക്കള്‍ ഗവര്‍ണറെ കാണുമെന്ന് ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാനും മറ്റ് ഭാരവാഹികളും കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കേന്ദ്ര ഗവണ്‍മെന്റ് കേരളത്തോട് പ്രത്യേകിച്ച് വയനാട് ജില്ലയോട് കാണിക്കുന്ന അവഗണനകള്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.

ജില്ലയിലെ വിവിധ ബാങ്കുകളിലെ കുടിശികകള്‍ കാരണവും കാര്‍ഷിക വിളകളുടെ വിലയിടിവ് മൂലവും മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും വരുത്തിയ കൃഷി നാശവും കോവിഡും മൂലവും നട്ടം തിരിയുന്ന കര്‍ഷകരെ ദ്രോഹിക്കുന്ന 2002 ലെ സര്‍ഫാസി നിയമം വയനാടിനുവേണ്ടി രണ്ട് വര്‍ഷത്തേക്കെങ്കിലും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എന്‍.സി.പി. ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ജനുവരി മാസം ഗവര്‍ണറെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു.

കര്‍ഷകരെ ബാധിക്കുന്ന കേന്ദ്ര വന നിയമങ്ങള്‍ എത്രയും പെട്ടന്ന് റദ്ദ് ചെയുവാനും ആദിവാസികളും കര്‍ഷകരും സാദാരണക്കാരും ഭൂരിപക്ഷം വരുന്ന വയനാട് ജില്ലക്ക് കേന്ദ്ര ഗവര്‍മെന്റിന്റെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും നാണ്യവിളകള്‍ക്ക് തറവില പ്രഖ്യാപിക്കണമെന്നും ആവശ്യപെടുവാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡണ്ടും എം.എല്‍.എ.യുമായ പി.ടി. തോമസിന്റെ നിര്യണത്തില്‍ എന്‍.സി.പി. വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാന്‍, സംസ്ഥാന സെക്രട്ടറിമാരായ സി. എം. ശിവരാമന്‍, ഡോ. എം.പി. അനില്‍, ജില്ലാ സെക്രട്ടറിമാരായ വന്ദന ഷാജു, കെ.ബി. പ്രേമാനന്ദന്‍, അനൂപ് ജോജോ, അഡ്വ.എം.ശ്രീകുമാര്‍, നാഷണലിസ്റ്റ് ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രസിഡണ്ട് കെ. മുഹമ്മദലി, കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡണ്ട് എ .പി . ഷാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!