പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കമാകും. ബജറ്റ് അവതരണമാണ് 28 വരെ നീളുന്ന സമ്മേളനത്തിന്റെ പ്രധാന അജണ്ട. എന്നാല്‍ സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷ നീക്കങ്ങളാകും സമ്മേളനത്തെ ശ്രദ്ധേയമാക്കുക. സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷ നോട്ടീസ് നിയമസഭാ സമ്മേളനം പരിഗണിക്കും.
രാവിലെ ഒന്‍പത് മണിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. ഈ മാസം 15 നാണ് സംസ്ഥാന ബജറ്റ്. നാലുമാസ വോട്ട് ഓണ്‍ അക്കൗണ്ടേ സഭ പാസാക്കൂ. വിവിധ വിഷയങ്ങളില്‍ സഭാ സമ്മേളനം പ്രക്ഷുബ്ധമാകും.