വൈദ്യുതി മുടങ്ങും
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന 56, അമരക്കുനി, പറൊട്ടികവല, ദേവര്‍ഗദ, കാപ്പിസെറ്, ചെറ്റപ്പാലം, താഴെ ചെറ്റപ്പാലം., കൂനംത്തേക്ക്, പി.ആര്‍.സി ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (വ്യാഴാഴ്ച) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.
അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാഘടകങ്ങളായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളിലും 2022 മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുമുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലെ ചെയര്‍പേഴ്‌സന്റെ ഒരു ഒഴിവും, മെമ്പര്‍മാരുടെ നാല് ഒഴിവുകളുമാണുള്ളത്. ജില്ലകളിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളില്‍ സോഷ്യല്‍ വര്‍ക്കര്‍ മെമ്പര്‍മാരുടെ രണ്ട് ഒഴിവുകള്‍ വീതമുണ്ട്. ഒഴിവുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് വനിതാശിശുവികസന വകുപ്പിന്റെ wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഡിസംബര്‍ 24 ന് വൈകിട്ട് 5 ന് മുമ്പായി വനിതാശിശുവികസന ഡയറക്ടര്‍, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജയില്‍ കഫെറ്റീരിയക്കെതിര്‍വശം, പൂജപ്പുര, തിരുവനന്തപൂരം 695012 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി പൊതുസ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ആരോഗ്യ കേരളം ടെണ്ടര്‍ ക്ഷണിച്ചു. ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി വിവിധ ആരോഗ്യസ്ഥാപന പരിധികളില്‍ വാള്‍ പെയിന്റിങ് നടത്തുന്നതിനാണ് ടെണ്ടര്‍ ക്ഷണിച്ചത്. ടെണ്ടര്‍ ഫോറം ഡിസംബര്‍ 14 ന് ഉച്ചയ്ക്ക് 2 വരെ ഓഫിസില്‍ നിന്ന് ലഭിക്കും. ഫോണ്‍ 04936 202771.
സീറ്റൊഴിവ്
മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജിലെ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ (ബ്യൂട്ടീഷ്യന്‍ കോഴ്‌സ് , ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്. എല്‍.സി യോഗ്യതയുള്ളവരായിരിക്കണം. ഫോണ്‍ 04936 248100, 9048671611, 9633002394
അധ്യാപക നിയമനം
താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളതും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, മുന്‍പരിചയം സംബന്ധമായ രേഖ എന്നിവ സഹിതം ഡിസംബര്‍ 10 ന് രാവിലെ 10.30 ന് കോളേജ് പ്രിന്‍സിപ്പാള്‍ മുന്‍പാകെ അഭിമുഖത്തിന് ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി ജി (55 ശതമാനം) യോഗ്യതയുള്ള വരെയും പരിഗണിക്കുന്നതാണ്.
ലേലം
മുട്ടില്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 15 ല്‍ ഉള്‍പ്പെട്ട കാപ്പി തോട്ടത്തിലെ കാപ്പി ചെടികളില്‍ നിന്നുള്ള ആദായം ഡിസംബര്‍ 14 ന് രാവിലെ 11.30 ന് ലേലം ചെയ്യുമെന്ന് വൈത്തിരി താലൂക്ക് തഹസില്‍ദാര്‍ അറിയിച്ചു.
ഇലക്ട്രിക് ഓട്ടോറിക്ഷ;
സബ്‌സിഡിയ്ക്ക് അപേക്ഷിക്കാം
ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഉടമസ്ഥര്‍ സബ്‌സിഡി കൈപ്പറ്റുന്നതിനായി ഓണ്‍ലൈനായി mvd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഡിസംബര്‍ 31 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. . വൈകി ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
നിയമനം
പനമരം ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് കം ഐ. ടി അസിസ്റ്റന്റിനെ (പട്ടിക വര്‍ഗം) നിയമിക്കുന്നു. യോഗ്യത – ബികോം, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 16 ന് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണം ഫോണ്‍ 04935 220772.
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ കുറുമണി, കൊറ്റുകുളം, കക്കനാംകുന്ന്, കുറ്റിയാംവയൽ എന്നിവിടങ്ങളിൽ ഇന്ന് ( വ്യാഴം) രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.