ലൈഫ് ഭവനപദ്ധതിയുടെ സര്‍വെ നടപടികള്‍ അനിശ്ചിതത്വത്തില്‍

0

ജില്ലയിലും ലൈഫ് ഭവനപദ്ധതിയുടെ സര്‍വെ നടപടികള്‍ അനിശ്ചിതത്വത്തില്‍. അര്‍ഹരായ ആളുകളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വെ നടപടികള്‍ ജനുവരി 31 നകം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൃഷി അസിസ്റ്റന്റുമാരെയും, വി ഇ ഒമാരെയും, ഉള്‍പ്പെടുത്തികൊണ്ട് പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥരും സംയുക്തമായി സര്‍വെ നടപടികള്‍ നടത്താന്‍ ചുമതലപ്പെടുത്തിയെങ്കിലും ഇവര്‍ സഹകരിക്കാതെയായതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ലൈഫ് ഭവനപദ്ധതിയിലെ അര്‍ഹരായ ആളുകളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കേണ്ട അവസാനതിയ്യതി ജനുവരി 31 ആണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൃഷി അസിസ്റ്റന്റുമാരെയും, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരെയും, പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥരെയും സംയുക്തമായാണ് സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയത്. എന്നാല്‍ കൃഷിവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ഇതിന് ശേഷം വരികയും, കൃഷി അസിസ്റ്റന്റുമാര്‍ കൃഷിവകുപ്പമായി മാത്രം ബന്ധപ്പെട്ട പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ മതിയെന്ന കൃഷിവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് മൂലം സര്‍വെയുമായി ഇവര്‍ സഹകരിച്ചില്ല. ഇതൊടെ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ അമിതജോലിയെടുക്കേണ്ട സാഹചര്യമാണ് ഇതുമൂലമുണ്ടായത്. പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, വാര്‍ഷിക പദ്ധതി രൂപീകരണം അടക്കം സ്തംഭനാവസ്ഥയിലാകുന്നതിന് ഇത് ഇടയാക്കി. സര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ച് ലൈഫ് ഭവനപദ്ധതിയില്‍ നിന്നും പകുതിയിലധികം ആളുകളെ ഒഴിവാക്കാനുള്ള ഗൂഡശ്രമവവുമാണ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നതെന്ന് ആരോപണവും ഉയരുന്നുണ്ട്.

അതിദാരിദ്ര്യരെ കണ്ടെത്തുന്നതിനുള്ള സര്‍വെ നടപടികള്‍ പഞ്ചായത്തുതലത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജനുവരി 31 അവസാനതിയ്യതിയായി പ്രഖ്യാപിച്ചപ്പോള്‍ പോലും ഇതുവരെയും കൃഷി അസിസ്റ്റന്റുമാരെ സര്‍വെ നടപടികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. പഞ്ചായത്തുകളെ സംബന്ധിച്ച് 28നുള്ളില്‍ കേന്ദ്ര ഫിനാന്‍സ് ഗ്രാന്റിന് പദ്ധതികള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതിയാണ്. ഇതിന് മുന്നോടിയായി ഗ്രാമസഭായോഗങ്ങള്‍ പൂര്‍ത്തീകരിക്കുകയും, വികസനസെമിനാറുകള്‍ നടത്തുകയും ചെയ്യണം. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും ഒരാള്‍ക്ക് പോലും ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കാന്‍ സാധിച്ചിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!