രാഷ്ട്രീയം മറന്ന് മാനന്തവാടി നഗരസഭയിലെ ക്രിസ്തുമസ് ആഘോഷം
മാനന്തവാടി നഗരസഭയില്‍ രാഷ്ട്രീയം മറന്നൊരു ക്രിസ്തുമസ് ആഘോഷം. കൊണ്ടും കൊടുത്തും വിവാദങ്ങളും ചര്‍ച്ചകളുമൊക്കെയായിരുന്ന ഭരണപക്ഷവും പ്രതിപക്ഷവും ക്രിസ്തുമസ് ആഘോഷത്തില്‍ അതൊക്കെ മാറ്റിവെച്ചായിരുന്നു കേക്ക് മുറിച്ചതും ക്രിസ്തുമസ് ആഘോഷിച്ചതും.
നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ.രക്‌നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി.എസ് മൂസ, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.വി.ജോര്‍ജ്, കൗണ്‍സിലര്‍മാരായ അബ്ദുള്‍ ആസിഫ്, ജേക്കബ് സെബാസ്റ്റ്യന്‍, ലേഖ രാജീവന്‍, നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പള്ളി, സീനിയര്‍ സൂപ്രണ്ട് ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.