സാമൂഹിക സുരക്ഷാ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ വഴിയുള്ള മസ്റ്ററിങ് പുനരാരംഭിച്ചു. 2022 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ടവര്‍ക്കെല്ലാം മസ്റ്ററിങ് നടത്താം. കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ വന്ന് മസ്റ്ററിങ് നടത്തും. അനര്‍ഹരേയും മരിച്ചവരേയും ഒഴിവാക്കാനാണ് അക്ഷയകേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് ഏര്‍പ്പെടുത്തിയത്.
മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമാക്കിയതിനെതിരെ കോമണ്‍ സര്‍വീസ് സെന്റര്‍ (സിഎസ് സി) നടത്തുന്ന തിരുവനന്തപുരം സ്വദേശി റീന സന്തോഷ് കുമാര്‍ ഉള്‍പ്പെടെ 27 പേര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മറ്റ് സര്‍വീസ് സെന്ററുകള്‍ വഴിയും മസ്റ്ററിങ് നടത്താന്‍ അനുവദിക്കണമെന്നും ഓപ്പണ്‍ പോര്‍ട്ടല്‍ അനുവദിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് അക്ഷയ വഴിയുള്ള മസ്റ്ററിങ് നിര്‍ത്തിവെക്കുകയായിരുന്നു. സ്റ്റേ നീക്കിയതോടെ മസ്റ്ററിങ് പുനരാരംഭിക്കുന്നതിനുള്ള നടപടിയായി. 2023 ജനുവരി ഒന്നിനു ശേഷം പെന്‍ഷന്‍ അനുവദിക്കപ്പെട്ടവര്‍ക്ക് മസ്റ്ററിങ് വേണ്ട.