കുറുക്കന്‍മൂലയില്‍ കടുവയുടെ കാല്‍പാടുകള്‍; ഊര്‍ജ്ജിതമായ തിരച്ചില്‍
കുറുക്കന്‍മൂല പിഎച്ച്സിക്ക് സമീപം കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തി. പ്രദേശത്ത് വനം വകുപ്പ് തിരച്ചില്‍ നടത്തുന്നു. ജനവാസ മേഖലകളില്‍ നിന്ന് ഇറങ്ങി കടുവ കാട്ടിക്കുളം വനമേഖലയിലേക്ക് കടന്നോയെന്നും സംശയമുണ്ട്. അതേസമയം മാനന്തവാടി നഗരസഭയിലെ എട്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.
നാട്ടിലിറങ്ങി വിലസിയിട്ടും കടുവയെ പിടികൂടാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് വനം വകുപ്പ്. ക്ഷുഭിതരായ നാട്ടുകാരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് ഇന്നലെ സംഘര്‍ഷങ്ങള്‍ക്കിടയാക്കിയിരുന്നു. നടപടികള്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് വയനാട് എംപി രാഹുല്‍ ഗാന്ധി.