അമ്പലവയല്‍-ചുളളിയോട് റോഡിലെ ആനപ്പാറ വളവുകളില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു. ഉയര്‍ത്തിനിര്‍മ്മിച്ച റോഡിന്റെ വശങ്ങളില്‍ കോണ്‍ക്രീറ്റ് ഇടാത്ത ഭാഗത്താണ് അപകടമുണ്ടാകുന്നത്. പാത ടാര്‍ ചെയ്ത് നവീകരിച്ചത് ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ്. റോഡുപണി കഴിഞ്ഞപ്പോള്‍ ഈ പാതയില്‍ അപകടങ്ങളും വര്‍ധിച്ചു.
മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഉയര്‍ത്തിയാണ് റോഡ് നിര്‍മ്മിച്ചത്. വശങ്ങളില്‍ മണ്ണിടാത്തതാണ് ഇപ്പോള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. മാളിക സ്‌കൂള്‍ കഴിഞ്ഞുളള വലിയ വളവിലും മറ്റൊരിടത്തും മാത്രമാണ് അരിക് കോണ്‍ക്രീറ്റ് ചെയ്തിട്ടുളളത്. ബാക്കിയുള്ള വളവുകളെല്ലാം അപകടക്കെണിയായി മാറിയിരിക്കുകയാണ്.
കുറച്ചുഭാഗത്ത് മണ്ണിട്ട് അരികുകള്‍ നികത്തിയെങ്കിലും മഴപെയ്ത് എല്ലാം ഒലിച്ചുപോയി. കെ.എസ്.ആര്‍.ടി.സി. ബസ് ഉള്‍പ്പടെ സര്‍വീസ് നടത്തുന്ന റൂട്ടില്‍ ചെറിയ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുളള സാധ്യതയാണ് നിലനില്‍ക്കുന്നത്. എത്രയും വേഗം ഇവിടെ മണ്ണിട്ട് ഉയര്‍ത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത.്