ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഇപ്പോഴും ആശ്രയം മണ്ണെണ്ണ വിളക്കും മെഴുകിതിരി വെട്ടവും. നൂല്‍പ്പുഴ കല്ലുമുക്ക് താഴെമാറോട് പണിയകോളനിയിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പഠന സാഹച
ര്യം ഇങ്ങനെയാണ്. നിര്‍മ്മാണം ആരംഭിച്ച് 5 വര്‍ഷമായിട്ടും ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതാണ് വിദ്യാര്‍ത്ഥികളെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്.
ഒന്നു മുതല്‍ ഒമ്പതു വരെ പഠിക്കുന്ന 10 കുട്ടികളാണ് ഈ കോളനിയിലുള്ളത്. ഇവരെല്ലാം വൈദ്യുതി ഇല്ലാതത്തിനാല്‍ മെഴുകുതിരി കത്തിച്ചുവെച്ചും, മണ്ണെണ്ണ വിളക്കിന്റെയും വെട്ടത്തിലുമാണ് രാത്രികാലങ്ങളില്‍ പഠനം നടത്തുന്നത്. മൂന്നുമാസം കൂടുമ്പോള്‍ അരലിറ്റര്‍ മണ്ണെണ്ണയാണ് തങ്ങള്‍ക്ക് ലഭിക്കുകയെന്നും ഇതുകൊണ്ട് പഠനം മുന്നോട്ട് പോകുന്നില്ലന്നുമാണ് കോളനിക്കാര്‍ പറയുന്നത്.
കോളനിയ്ക്ക് തൊട്ടടുത്തു വരെ വൈദ്യുതി എത്തിയിട്ടുണ്ടങ്കിലും അഞ്ചുവര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയ ഇവരുടെ വീടുകള്‍ പതിവഴിയില്‍ നിലച്ചതും, വയറിംഗ് നടത്താത്തതുമാണ് ഇവര്‍ക്ക് വൈദ്യുതി ലഭിക്കാത്തതിന് കാരണം. വീട് നിര്‍മ്മാണത്തിനുള്ള 90ശതമാനം തുകയുംകരാറുകാരന് വാങ്ങിനല്‍കിയിട്ടും ഇതുവരെയായിട്ടും വീട്മാത്രമായിട്ടില്ലന്നും കോളനിക്കാര്‍ പറഞ്ഞു.