ക്രിസ്തുമസിന്റെ വരവറിയിച്ച് ജില്ലയില്‍ ക്രിസ്തുമസ് വിപണിയും സജീവമായി കഴിഞ്ഞു. ജില്ലയിലെ പ്രധാന ടൗണുകളിലൊക്കെ നക്ഷത്രങ്ങളും, പുല്‍ക്കൂടുകളും,അനുബന്ധ സാധനങ്ങളും വിപണിയില്‍ ഇടംപിടിച്ചുകഴിഞ്ഞു. ചില ടൗണുകളില്‍ ക്രസ്തുമസ് വിപണിമാത്രം ലക്ഷ്യമിട്ടുള്ള സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
ബത്തേരിയില്‍ നക്ഷത്രമേള എന്നപേരില്‍തന്നെ ക്രിസ്തുമസ് വിപണി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ക്രിസ്തുമസ് കാലം കൊവിഡിനെ തുടര്‍ന്ന് നിറംമങ്ങിയപ്പോള്‍ വിപണിക്കും വന്‍തിരിച്ചടിയാണ് ഏറ്റത്. ഇപ്പോള്‍ കൊവിഡ് പ്രതിസന്ധിക്ക് അയവുവന്നപ്പോള്‍ വിപണി ഉണര്‍ന്നെന്നും അത് ക്രിസ്തുമസ് കച്ചവടത്തെയും ഉണര്‍ത്തിയതായും കച്ചവടക്കാര്‍ പറയുന്നു. ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ക്രിസ്തുമസ് വിപണിയെ വ്യാപാരികള്‍ നോക്കികാണുന്നത്.
കുഞ്ഞന്‍ നക്ഷത്രങ്ങള്‍ മുതല്‍ ഭീമന്‍ നക്ഷത്രങ്ങള്‍ വരെ വിപണിയില്‍ എത്തിയിട്ടുണ്ട്. ഇതില്‍ എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ച നക്ഷത്രങ്ങളും സാധാനക്ഷത്രങ്ങളും ഉള്‍പ്പെടും. കൂടാതെ വിവിധ തരത്തിലുള്ള പുല്‍ക്കൂടുകളും, ക്രിസ്തുമസ് പാപ്പായുടെ വസ്ത്രങ്ങളും മുഖംമൂടിയും, ക്രിസ്തുമസ് ട്രീ, സമ്മാനങ്ങള്‍ എന്നിവയും വിപണിയിലെത്തിയിട്ടുണ്ട്. എന്തായാലും ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ക്രിസ്തുമസ് കാലം വ്യാപാരികള്‍ നോക്കിക്കാണുന്നത്.