കര്‍ഷകര്‍ക്കെതിരെ ജപ്തി നടപടി; സര്‍ക്കാര്‍ ഇടപെടണം- ഐ.സി
വയനാട്ടില്‍ വായ്പയെടുത്ത കര്‍ഷകര്‍ക്കെതിരെ ജപ്തി നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും, വിഷയം സഭയില്‍ അവതരിപ്പിക്കുമെന്നും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. വയനാട്ടില്‍ ജപ്തി നടപടികള്‍ക്ക് ശേഷം കര്‍ഷകരുടെ ഭൂമി ലേലം ചെയ്ത് വന്‍കിടക്കാര്‍ക്ക് കൊടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ട്. കാര്‍ഷിക മേഖല പ്രതിസന്ധികളെ നേരിടുന്ന സാഹചര്യത്തില്‍ അടിയന്തരമായി വായ്പയെടുത്ത കര്‍ഷകര്‍ക്ക് കാലാവധി നീട്ടി, പലിശയിളവ് നല്‍കണം. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നതക്കെമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കണം. ബാങ്കുകളുടെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാരെ കാണുമെന്നും ഐസി പറഞ്ഞു.