സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ വിവരങ്ങളറിയാന്‍ കൊവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലുമായി സര്‍ക്കാര്‍. കൊവിഡ് മരണങ്ങളിലെ അവ്യക്തത സംബന്ധിച്ച് പ്രതിപക്ഷ വിമര്‍ശനം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി https://covid19.kerala.gov.in/deathinfo/ F¶ sskän sImhnUv acW§Ä Adnbmw. (covid death portal kerala)
പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന പോര്‍ട്ടല്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. പൊതുജനങ്ങള്‍ക്ക് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തിരയുന്നതിനുള്ള ഓപ്ഷന്‍ പോര്‍ട്ടലിലുണ്ട്. സര്‍ക്കാര്‍ ഔദ്യോഗികമായി കൊവിഡ് മരണമെന്ന് റിപ്പോര്‍ട്ട് ചെയ്തവയെല്ലാം ഈ പോര്‍ട്ടലിലൂടെ കണ്ടെത്താനാകും. പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയാല്‍ വിവരങ്ങള്‍ ലഭ്യമാകും. സ്ഥിരീകരിക്കപ്പെട്ട കൊവിഡ് മരണങ്ങളില്‍, ഡിഎംഒ നല്‍കുന്ന ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കഴിയും. നിലവില്‍ ജൂലൈ 22 വരെയുള്ള മരണങ്ങള്‍ ലഭ്യമാണ്. 22.07.2021 ന് ശേഷം സ്ഥിരീകരിച്ച മരണങ്ങള്‍ ഉടന്‍ തന്നെ അപ്ഡേറ്റ് ചെയ്യുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.