ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നവംബര്‍ 4

0

 

വെള്ളമുണ്ട സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നവംബര്‍ 4 ന് വൈകുന്നേരം 4 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വ്വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി താലൂക്കിലെ ഏറ്റവും പഴക്കമുള്ള ബാങ്കിന്റെ ശതാബ്ദി ആഘോഷത്തില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, രാഹുല്‍ഗാന്ധി. എം.പി, ഒ.ആര്‍. കേളു എം.എല്‍.എ എന്നിവര്‍ വിവിധ പരിപാടികളിലായി പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ ബാങ്ക് പ്രസിഡണ്ട് മമ്മൂട്ടി പാറക്ക്, സെക്രട്ടറി മുഹമ്മദ് റഫീക്ക്.കെ.കെ.സി, സ്വാഗത സംഘം കണ്‍വീനര്‍ കെ.എം. മുരളീധരന്‍, ഡയറക്ടര്‍ എം.ജെ. ചാക്കോ, പബ്ലിസിറ്റി കണ്‍വീനര്‍ ടി.കെ. മമ്മൂട്ടി എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!