കല്‍പ്പറ്റ: ദേശീയ പക്ഷി നിരീക്ഷണ ദിനത്തിനോടനുബന്ധിച്ച് ലോകപ്രശസ്ത പക്ഷിനിരീക്ഷകനായ ഡോ. സാലിം അലിയുടെ ജന്മദിനം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ ആചരിച്ചു. പക്ഷികളെയും അതിനപ്പുറവും കാണുന്നു എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശില്‍പ്പശാല നടത്തി. ഹ്യൂം സെന്ററിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും വന്യജീവി ജീവശാസ്ത്രജ്ഞനുമായ സി.കെ വിഷ്ണു ദാസാണ് വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസുകള്‍ നല്‍കി.
പക്ഷികള്‍ നമ്മുടെ ആവാസ വ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും അവയുടെ ജീവപ്രക്രിയ നിരീക്ഷിച്ച് നമ്മുടെ പ്രകൃതി വിജ്ഞാനത്തിന്റെ സീമകള്‍ വിപുലമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എം കെ അനില്‍കുമാര്‍, അധ്യാപകരായ പി അനിത, സിദ്ധാര്‍ഥ ദേവി, സ്മിത ഇ.ആര്‍, ദിവ്യ, അശ്വതി, സുമ എന്നിവരും സ്‌കൂളിലെ വനദേവത, ഹരിതസേന, സീഡ്, സോഷ്യല്‍ ഫോറസ്ട്രി ക്ലബ് അംഗങ്ങളും പങ്കെടുത്തു.