ഹെല്‍മെറ്റില്‍ ക്യാമറ വെയ്ക്കുന്നവര്‍ക്ക് ഇനി പിടിവീഴും

0

ക്യാമറ വച്ച് ഹെല്‍മെറ്റ് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. നിയമം ലംഘിച്ചാല്‍ ആയിരം രൂപ പിഴ ഈടാക്കാനും മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്.സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മോട്ടോര്‍ വാഹനാപകടങ്ങളില്‍ ആളുകളുടെ മുഖത്ത് കൂടുതല്‍ പരിക്കേല്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.നിയമം ലംഘിച്ചാല്‍ ആയിരം രൂപ പിഴ ഈടാക്കും. വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്.ക്യാമറകള്‍ ഘടിപ്പിച്ച ഹെല്‍മെറ്റ് പലപ്പോഴും അപകടങ്ങളുടെ ആഘാതം വര്‍ധിപ്പിക്കുന്നുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വിലയിരുത്തല്‍.ഹെല്‍മറ്റിന് മുകളില്‍ ക്യാമറ പിടിപ്പിച്ച് വാഹനം ഓടിച്ച് അപകടത്തില്‍പ്പെട്ടവര്‍ക്കാണ് മുഖത്ത് സാരമായി പരുക്കേറ്റിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് ഗതാഗതവകുപ്പിന്റെ കര്‍ശന നടപടി.ക്യാമറ ഘടിപ്പിക്കുന്നത് ഹെല്‍മെറ്റിന് ഘടനാപരമായ മാറ്റം ഉണ്ടാക്കുന്നുവെന്നും പഠനങ്ങളുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!