സര്‍വ്വേ ഓഫീസില്‍ വിജിലന്‍സ് പരിശോധന
സര്‍വ്വേ ഓഫീസിലെ വാക്ക് തര്‍ക്കം സര്‍വ്വേ വിഭാഗം വിജിലന്‍സ് ഓഫീസിലെത്തി പരിശോധന നടത്തി. സര്‍വ്വേ വിജിലന്‍സ് വിഭാഗം അസി.സെക്രട്ടറിയും ഡെപ്യൂട്ടി കലക്ടറുമായ പ്രിയ ഐ നായരുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പരിശോധന നടത്തിയത്.ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനമാണ് മാനന്തവാടി സര്‍വ്വേ ഓഫീസിന് മുന്‍പില്‍ സര്‍വ്വേ ജീവനക്കാരനും മറ്റൊരു വ്യക്തിയുമായി വാക്കേറ്റം നടന്നത്.
എടവക വില്ലേജില്‍പ്പെട്ട ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് വാക്കേറ്റത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി സര്‍വ്വേ ഓഫീസ് ചുമതലയുണ്ടായിരുന്ന ജില്ലാ ഹെഡ് സര്‍വ്വേയര്‍ മാനന്തവാടി ഓഫീസിന്റെ ചുമതലയില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇന്ന് രാവിലെ 10 മണിയോടെ മാനന്തവാടിയിലെത്തിയ വിജിലന്‍സ് സംഘം സര്‍വ്വേ അസി: ഡയറക്ടര്‍ ഓഫീസിലും സര്‍വ്വേ ഓഫീസിലുമെത്തി രേഖകള്‍ പരിശോധിച്ചതും ആരോപണ വിധേയരായവരുടെ മൊഴി രേഖപ്പെടുത്തിയതും. രാവിലെ തുടങ്ങിയ പരിശോധന വൈകീട്ട് വരെ നീളുകയും ഉണ്ടായി.