അമ്പലവയല്‍ പൊന്‍മുടികോട്ടയില്‍ പുലി നായയെ ആക്രമിച്ചു കൊന്നു തിന്നു.അമ്പലവയല്‍ പൊന്‍മുടികോട്ട കാക്കനാട്ട് ഒഴികയില്‍ പ്രകാശന്റെ നായയെയാണ് ഇന്ന് പുലര്‍ച്ചെ പുലി കൊന്ന് പകുതി ഭക്ഷിച്ചത്.നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മേപ്പാടി റേഞ്ച് വനം വകുപ്പ്സംഘം സ്ഥലത്ത് എത്തി തിരച്ചില്‍ നടത്തി ക്യാമറ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ജനവാസ മേഖലയായ പ്രദേശത്ത് സ്ഥിരമായി കടുവയുടേയും പുലിയുടേയും കാല്‍പാടുകള്‍ കാണാറുണ്ടെന്നും ഉടന്‍ കൂടുസ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.കഴിഞ്ഞ ദിവസമാണ് അമ്പലവയല്‍ മാര്‍ട്ടിന്‍ഹോസ്പിറ്റല്‍ പരിസരത്ത് ജീവനകാര്‍ പുലിയെ കണ്ടത്, ഇതിന്റെ സമീപ പ്രദേശത്താണ് ഇന്ന് പുലര്‍ച്ചെ പുലി നായയെ കൊന്ന് ഭക്ഷിച്ചത്. തുടര്‍ച്ചായുള്ള പുലിയുടെ സാന്നിധ്യം അമ്പലവയല്‍ പ്രദേശത്തെയാകെ ഭീതിയിലാക്കിയിരിക്കുയാണ്.