റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ കൂടുതല്‍ പേര്‍ :മന്ത്രി വീണാ ജോര്‍ജ്

0

അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ് എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി 74,628 പേരില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ 18,424 പേര്‍ ഏതെങ്കിലും ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി.7870 പേര്‍ക്ക് രക്താതിസമ്മര്‍ദവും 6195 പേര്‍ക്ക് പ്രമേഹവും, 2318 പേര്‍ക്ക് ഇവ രണ്ടും കൂടിയും സ്ഥിരീകരിച്ചു. 1200 പേരെ ക്ഷയരോഗത്തിനും 1042 പേരെ ഗര്‍ഭാശയ കാന്‍സറിനും 6039 പേരെ സ്തനാര്‍ബുദത്തിനും 434 പേരെ വദനാര്‍ബുദത്തിനും സ്ഥിരീകരണത്തിനായി റഫര്‍ ചെയ്തു.140 പഞ്ചായത്തുകളിലാണ് ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിങ് ആരോഗ്യ വകുപ്പ് ആരംഭിച്ചത്. വയനാട്,തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍, ജില്ലകളിലാണ് മികച്ച സ്‌ക്രീനിങ് രേഖപ്പെടുത്തിയത്.റിസ്‌ക് ഗ്രൂപ്പില്‍ പെട്ടവരെയും റഫര്‍ ചെയ്ത രോഗികളെയും ആരോഗ്യ വകുപ്പിന് കീഴിലുള്ള പരിശോധന കേന്ദ്രങ്ങളില്‍ സൗജന്യ പരിശോധനയ്ക്ക് വിധേയമാക്കും.സ്‌ക്രീനിങ്ങിന്റെ ഭാഗമായി 30 വയസ്സിന് മുകളിലുള്ളവരെ വീട്ടിലെത്തി സൗജന്യ രോഗ നിര്‍ണയവും ആവശ്യമുള്ളവര്‍ക്ക് ചികിത്സയും ലഭ്യമാക്കും. ആദ്യ ഘട്ടമായി 140 നിയോജക മണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തില്‍ വീതമാണു പദ്ധതി ആരംഭിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!