പഞ്ചായത്തുകള്‍ക്കുള്ള പദ്ധതി വിഹിതം സര്‍ക്കാര്‍ വെട്ടിക്കുറച്ചു

0

പ്രതിസന്ധിയിലായി സംസ്ഥാനത്തെ നഗരസഭകളും പഞ്ചായത്തുകളും. ജൂലൈ 5 നാണ് തുക വെട്ടി കുറച്ചു കൊണ്ടുള്ള ഉത്തരവ് തദ്ദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കിയത്. തദ്ദേ സ്വയംഭരണ സ്ഥപനങ്ങള്‍ക്ക് 14ാം പഞ്ചവത്സര പദ്ധതി പ്രകാരം അനുവദിച്ച പദ്ധതി വിഹിതത്തില്‍ കുറവ് വരുത്തിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പുരിയ ഉത്തരവ് പുറത്തിറങ്ങിയത്. ജൂണ്‍ 4നും ജൂലൈ 5നുമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദമുരളീധരന്‍ ഉത്തരവ് പുറത്തിറക്കിയത്.സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ,ബ്ലോക്ക്, ജില്ലാ, നഗരസഭ, കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളെ ഉത്തരവ് പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്ക് ഏകദേശം രണ്ട് കോടിയിലധില്‍ രൂപയുടെ കുറവാണ് ഉത്തരവ് മൂലം ഉണ്ടായിട്ടുള്ളത്.സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ,ബ്ലോക്ക്, ജില്ലാ, നഗരസഭ, കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളെ ഉത്തരവ് പ്രതികൂലമായി ബാധിക്കും.സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രാമസഭ, വര്‍ക്കിങ്ങ് ഗ്രൂപ്പ്, വികസന സെമിനാര്‍, ഭരണ സമതി യോഗം തുടങ്ങിയ നടപടി ക്രമങ്ങള്‍ ഏല്ലം പൂര്‍ത്തികരിച്ച് പ്രോജക്ടുകള്‍ തയ്യാറക്കിയാസമയത്താണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.പല പഞ്ചായത്തുകളിലും പല വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ പദ്ധതിയായി ഉള്‍പ്പെടുത്തിയത് പോലും ഫണ്ട് ഇല്ലത്തിനാല്‍ നടത്തുവാന്‍ കഴിയത്താ സ്ഥിതിയിലാണ്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഇത്തരം ഉത്തരവ് പുറത്തിക്കിയതിന് പിന്നിലെന്ന് സൂചന.പല പഞ്ചായത്തുകളിലും ഉത്തരവിന് എതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുമുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!