ഈ മാസത്തെ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍ ഇന്നുമുതല്‍. 

0

കോവിഡ് കാലത്തെ  സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍ ഇന്നുമുതല്‍. ഈ മാസത്തെ ഭക്ഷ്യ കിറ്റുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

350 രൂപയോളം വിലവരുന്ന 8 ഇനങ്ങളാണ് ഈ മാസത്തെ ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 88 ലക്ഷം കാര്‍ഡുടമകള്‍ക്ക് നാല് മാസം(ഡിസംബര്‍വരെ) റേഷന്‍ കട വഴിയാകും കിറ്റ് നല്‍കുക. ഒരു കിലോ പഞ്ചസാര, ആട്ട, ഉപ്പ്, 750 ഗ്രാം കടല, ചെറുപയര്‍, 250 ഗ്രാം സാമ്പാര്‍ പരിപ്പ്, അര ലിറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം മുളക്‌പൊടി എന്നിവയാണ് ഇക്കുറി നല്‍കുന്നത്.എഎവൈ കാര്‍ഡുടമകള്‍ക്ക് വ്യാഴാഴ്ച മുതല്‍ 28 വരെയും 29, 30 തീയതികളില്‍ മുന്‍ഗണനാ വിഭാഗങ്ങളിലുള്ളവര്‍ക്കും കിറ്റ് ലഭിക്കും.

കാര്‍ഡ് അവസാന നമ്പര്‍ – വിതരണ ദിവസം

0  24 ,

1 25,

2 26,

3,4,5 28,

6,7,8 29

പിങ്ക് കാര്‍ഡ് 0,1,2,  30. മഞ്ഞ കാര്‍ഡിലെ ബാക്കിയുള്ള ഗുണഭോക്താക്കള്‍ക്കും 30 ന് നല്‍കും. ഒക്ടോബര്‍ 15നകം വിതരണം പൂര്‍ത്തിയാക്കും.

Leave A Reply

Your email address will not be published.

error: Content is protected !!