ലാന്‍ഡ്സ്‌കേപ്പ് പ്ലാനുമായി വനം വകുപ്പ്

0

വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാന്‍ ലാന്‍ഡ്സ്‌കേപ്പ് പ്ലാനുമായി വനം വകുപ്പ്.  ജില്ലയില്‍  മൂന്ന് വനം ഡിവിഷനുകളെയും ഏകോപിപ്പിച്ച് മനുഷ്യ-വന്യജീവി സംഘര്‍ഷം അടക്കമുള്ള പ്രശ്നങ്ങളില്‍ ഇടപെടാനായാണ് ലാന്‍ഡ് സ്‌കേപ്പ് പ്ലാന്‍ തയാറാക്കുന്നത്. വേഗത്തിലുള്ള പ്രശ്ന പരിഹാരം ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കുന്നത്.

വയനാട് ജില്ല നേരിടുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായാണ് ലാന്‍ഡ് സ്‌കേപ്പ് പദ്ധതി നടപ്പാക്കാന്‍ വനംവകുപ്പ് ഒരുങ്ങുന്നത്. വന്യമൃഗ ശല്യത്തിന് വേഗത്തില്‍ പരിഹാരം കാണുക എന്ന് ലക്ഷ്യത്തോടെ നടപ്പാക്കാന്‍ ഒരുങ്ങുന്ന പദ്ധതി താമസം കൂടാതെ സര്‍ക്കാരിന് സര്‍പ്പിക്കുന്നതിന് കഴിഞ്ഞദിവസം സുല്‍ത്താന്‍ബത്തേരിയില്‍ ചേര്‍ന്ന വനംവകുപ്പ് ഉന്നതോദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ തീരുമാനമായി.  മനുഷ്യ-വന്യജീവി സംഘര്‍ഷം അടക്കമുള്ള പ്രശ്നങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ നടത്തി  അവ പരിഹരിക്കുന്നതിന് ആവശ്യമായ  മൊത്തത്തിലുള്ള പദ്ധതിയാണ് വയനാടിനായി വനം വകുപ്പ് തയാറാക്കുന്നത്. നിലവില്‍ മൂന്ന് ഡിവിഷനുകളില്‍ അതാത് മേഖലകളുടെ അടിസ്ഥാനത്തിലാണ് പ്രശ്നങ്ങള്‍ വരുമ്പോള്‍ ഇടപെടുന്നത്. ഇതിനുപരിഹാരംകാണുക എന്നതും ലക്ഷ്യമാണ്.  മറ്റ് സര്‍ക്കാര്‍ വകുപ്പുകലുടെ സഹകരണവും ഉറപ്പുവരുത്തും. കൂടുതല്‍ വന്യമൃഗശല്യം നേരിടുന്ന ഭാഗങ്ങളില്‍ ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് മേഖല വ്യത്യാസമില്ലാതെ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ തീര്‍ക്കാനും ഇതിലൂടെ സാധിക്കും. സോളാര്‍ ഫെന്‍സിങ്ങകളുടെ പ്രവര്‍ത്തനം, വനത്തിലെ വയലിന്റെ സ്വാഭാവികത നിലനിര്‍ത്തല്‍, സെന്ന നിര്‍മ്മാര്‍ജനം വേഗത്തിലാക്കല്‍ എ്ന്നവയെ കുറിച്ചും യോഗം ചര്‍ച്ചചെയ്തു. മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി ജനുവരിയില്‍ ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായാണ് കേരള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്റെ നേതൃത്വത്തില്‍ ബത്തേരിയിലെ ഗജ ഫോറസ്റ്റ് ഐ.ബി. യിലാണ് യോഗം ചേര്‍ന്നത്

 

Leave A Reply

Your email address will not be published.

error: Content is protected !!