കേരള ബാങ്കിന്റെ ആദ്യ ബാലൻസ് ഷീറ്റ് സർക്കാർ പ്രസിദ്ധീകരിച്ചു

0

 കേരള ബാങ്കിന്റെ ബാലൻസ് ഷീറ്റ് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചു. ബാങ്ക് മാർച്ച് വരെയുള്ള നാല് മാസം കൊണ്ട് 374.75 കോടി ലാഭമുണ്ടാക്കിയതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  ലയന സമയത്ത് 1150.75 കോടി നഷ്ടമായിരുന്ന സ്ഥാനത്ത് നിന്നാണ് ഈ മുന്നേറ്റം. ലയന ശേഷം 61,057 കോടിയുടെ നിക്ഷേപം ഉണ്ടായതായും മന്ത്രി പറഞ്ഞു. സഞ്ചിത നഷ്ടം കുറച്ചു കൊണ്ടുവരാനായത് നേട്ടമായി. കേരള ബാങ്കിലെ നിക്ഷേപവും വായ്പയും വർധിച്ചു. മുൻ വർഷത്തേക്കാൾ നിക്ഷേപത്തിൽ 1525.8 കോടിയും വായ്പ ഇനത്തിൽ 2026.40 കോടിയും വർധിച്ചതായി സഹകരണ വകുപ്പ് മന്ത്രി വ്യക്തമാക്കി

Leave A Reply

Your email address will not be published.

error: Content is protected !!