ബുറെവി’ ചുഴലിക്കാറ്റ്; തെക്കന്‍ കേരളം വെള്ളപ്പൊക്ക ഭീഷണിയില്‍; മുന്നറിയിപ്പുമായി ജല കമ്മീഷന്‍

0

ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ വെള്ളപ്പൊക്ക ഭീഷണിയെന്ന് കേന്ദ്ര ജല കമ്മീഷന്‍. പ്രധാന അണക്കെട്ടുകളില്‍ സംഭരണ ശേഷിയുടെ 85 ശതമാനത്തില്‍ അധികം ജലമുണ്ടെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്താല്‍ അണക്കെട്ടുകള്‍ നിറയുമെന്ന് മുന്നറിയിപ്പുണ്ട്. ശബരിമല തീര്‍ത്ഥാടന കാലം ആയതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം.

മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും ബുറെവി കരയില്‍ പ്രവേശിക്കുക. തുടര്‍ന്ന്,ശക്തി കുറഞ്ഞ് വ്യാഴാഴ്ച്ചയോടെ ചുഴലിക്കാറ്റ് കന്യാകുമാരി തീരത്ത് എത്താനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ് നാട്ടിലും ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കി. ബുറെവിയുടെ പ്രഭാവത്താല്‍ നാളെ മുതല്‍ വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. തെക്കന്‍ കേരളത്തില്‍ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലേര്‍ട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കി. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!